പാരീസ്: പാരീസ് ഒളിമ്പിക്‌സിനിടെ വെല്ലുവിളിയുയർത്തി കോവിഡ് ബാധ. ബ്രിട്ടീഷ് നീന്തൽ താരം ആദം പീറ്റിക്കാണ് കോവിഡ് ബാധയുള്ളതായി കണ്ടെത്തിയത്.
നീന്തൽ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടത്. മത്സരിക്കുന്ന സമയത്തുതന്നെ പീറ്റിക്ക് ശാരീരികാസ്വസ്ഥതകൾ ഉണ്ടായിരുന്നു
100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ ഫൈനൽ നടക്കാനിരിക്കേ, ഞായറാഴ്‌ചയാണ് പീറ്റിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങിയത്. തിങ്കളാഴ്ച ഫൈനലിനിറങ്ങി വെള്ളി മെഡൽ നേട്ടം കൈവരിച്ചു.
തുടർന്ന് ആരോഗ്യാവസ്ഥ മോശമായതോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. നീന്തലിൽ റിലേ വിഭാഗത്തിലും ഇരുപത്തൊൻപതുകാരനായ താരത്തിന് മത്സരമുണ്ട്.