തായ്ലന്‍ഡ് യാത്ര ഭാര്യ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടിലെ പേജ് കീറി: യുവാവ് അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യവും ബാങ്കോക്കിലേക്കും തായ്ലന്‍ഡിലേക്കും യാത്ര നടത്തിയ യുവാവ് ഭാര്യ ഇക്കാര്യം അറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ 12 പേജുകളില്‍ കൃത്രിമം കാണിക്കുകയായിരുന്നു.

New Update
tailand Untitledhi

മുംബൈ: തായ്ലന്‍ഡ് യാത്ര ഭാര്യ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടിലെ പേജുകളില്‍ കൃത്രിമം കാണിച്ച യുവാവ് അറസ്റ്റില്‍.

Advertisment

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തായ്ലന്‍ഡിലേക്ക് പോകാനൊരുങ്ങിയ തുഷാര്‍ പവാര്‍ (33) എന്ന യാത്രക്കാരനെയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് പിന്നീട് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യവും ബാങ്കോക്കിലേക്കും തായ്ലന്‍ഡിലേക്കും യാത്ര നടത്തിയ യുവാവ് ഭാര്യ ഇക്കാര്യം അറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ 12 പേജുകളില്‍ കൃത്രിമം കാണിക്കുകയായിരുന്നു.

പാസ്പോര്‍ട്ടിലെ 3 മുതല്‍ 10 വരെയുള്ള പേജുകളും 17 മുതല്‍ 20 വരെയുള്ള പേജുകളും വെള്ള പേപ്പര്‍ വെച്ച് ഒട്ടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുഷാറിനെ തടഞ്ഞുവെച്ചതെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ചില പേജുകള്‍ കീറി മാറ്റുകയും ചെയ്തു. മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം തായ്ലന്‍ഡിലേക്ക് നടത്തിയ യാത്രകള്‍ ഭാര്യ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് യുവാവ് പിന്നീട് കുറ്റസമ്മതം നടത്തി. ഇയാളെ പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.