വാഷിംഗ്ടൺ ഡിസിയിലെ വെടിവയ്പ്പിന് ശേഷം അഫ്ഗാൻ പാസ്‌പോർട്ടുള്ള യാത്രക്കാർക്ക് വിസ നൽകുന്നത് യുഎസ് നിർത്തിവച്ചു

''അഫ്ഗാന്‍ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്യുന്ന വ്യക്തികള്‍ക്കുള്ള വിസ നല്‍കുന്നത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

New Update
Untitled

ന്യൂയോര്‍ക്ക്: അഫ്ഗാന്‍ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള എല്ലാ വിസ സേവനങ്ങളും യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Advertisment

വൈറ്റ് ഹൗസിന് സമീപം ഒരു അഫ്ഗാന്‍ പൗരന്‍ ഒരു നാഷണല്‍ ഗാര്‍ഡ് അംഗത്തെ വെടിവച്ചു കൊല്ലുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. 


''അഫ്ഗാന്‍ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്യുന്ന വ്യക്തികള്‍ക്കുള്ള വിസ നല്‍കുന്നത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.


'' ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും യുഎസ് സ്വീകരിക്കുന്നുണ്ടെന്നും അമേരിക്കക്കാരെ സുരക്ഷിതരാക്കുന്നതിനേക്കാള്‍ രാജ്യത്തിന് മറ്റ് ഉയര്‍ന്ന മുന്‍ഗണന ഇല്ലെന്നും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കൂട്ടിച്ചേര്‍ത്തു.

Advertisment