Advertisment

ഗാസൻ ജനതക്ക് സമാധാനം! വെടിനിർത്തൽ കരാറിന് തയാറെന്ന് ഹമാസ്

New Update
gaza.jpg



ഗാസ: ഗാസയിൽ 135 ദിവസമായിതുടരുന്ന വെടിനിർത്തലിന് തയാറാണെന്ന് ഹമാസ്. വെടിനിർത്തൽ നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിച്ച ചർച്ചയിൽ ഇസ്രയേലും അമേരിക്കയും മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് ഹമാസ് മറുപടി നൽകിയതായാണ് വിവരം. നാലര മാസം നീളുന്ന വെടിനിർത്തലിന് തയാറാണെന്ന് ഹമാസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമ ഏജൻസിയയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ ഈജിപ്ത്- ഖത്തർ നിർദേശങ്ങൾക്ക് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി വാർത്തകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പുതിയ പുരോഗതി. 45 ദിവസം വീതം നീളുന്ന മൂന്ന് ഘട്ടമായുള്ള വെടിനിർത്തലാണ് ഹമാസ് നിർദേശിച്ചിരിക്കുന്നത്. ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരെ പലസ്തീനി തടവുകാർക്ക് പകരമായി വിട്ടയയ്ക്കാനുള്ള ധാരണയും മറുപടി നിർദേശത്തിലുണ്ട്. ഗാസയുടെ പുനഃനിർമാണം ആരംഭിക്കും, ഇസ്രയേൽ സൈന്യം പൂർണമായും പിൻവാങ്ങും, മൃതദേഹങ്ങളും അവശിഷ്ടങ്ങളും കൈമാറും എന്നിങ്ങനെ നീളുന്നു ഉപാധികളുടെ പട്ടിക.

Advertisment