മാഡ്രിഡ്: സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി നേതാവ് പെഡ്രോ സാഞ്ചസ് വീണ്ടും സ്പാനിഷ് പ്രധാനമന്ത്രിയാകും. സ്പാനിഷ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 171നെതിരെ 179 വോട്ടിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
വിവിധ പ്രാദേശിക പാർട്ടികളുമായുണ്ടാക്കിയ ധാരണയാണ് അധികാരമുറപ്പിക്കാൻ സഹായകമായത്. ജൂലൈയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ അനിശ്ചിതാവസ്ഥയുണ്ടായിരുന്നു.