/sathyam/media/media_files/2025/01/21/ezlvz9ExSmRPOepy2KV1.jpg)
ഗാസ: ഗാസയിലേക്ക് ജനം മടങ്ങിയെത്തുകയാണ്, വീടുകളൊന്നും അവശേഷിക്കുന്നില്ല..ആഹാരവും ടെന്റുകളുമാണ് ഇപ്പോൾ ആവശ്യം.
930 ട്രക്കുകളാണ് സാധനസാമഗ്രികളുമായി ഇന്നലെവരെ ഗാസയിലെ വിവിധ മേഖലകളിൽ എത്തിയത്. ഇവയിൽ പലതും ഗാസയ്ക്ക് പുറത്ത് ദിവസങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്നു.
ഗാസയിലെ തകർക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങൾ ഏകദേശം 50 മില്യൺ ടൺ വരും.ഇവ മുഴുവനായി നീക്കം ചെയ്യാൻ കുറഞ്ഞത് 21 വര്ഷമെടുക്കും. ചെലവ് 1.2 ബില്യൺ ഡോളർ വരും എന്നാണ് യു എൻ അധികൃതരുടെ നിരീക്ഷണം.
ഗാസ പൂർണ്ണമായും പഴയ നിലയിൽ പുനർനിർമ്മിക്കപ്പെടാൻ കുറഞ്ഞത് 69 വർഷങ്ങളെടുക്കും. ഇസ്രായേൽ മീഡിയയിലുടനീളം ഇപ്പോൾ നെതന്യാഹുവിന്റെ മാധ്യമ വിചാരണ നടത്തുകയാണ്.
ഹമാസിനെ പൂർണ്ണമായും തുടച്ചുനീക്കും എന്ന നെതന്യാഹുവിന്റെ പ്രസ്‍താവന തട്ടിപ്പായിരുന്നെന്നും ഹമാസ് തീവ്രവാദികൾ ആയുധങ്ങളുമായി അവരുടെ യൂണിഫോമിൽ ഗാസയിലും ബന്ദികൾക്കുമൊപ്പം പ്രത്യക്ഷപ്പെട്ടതും ഗാസയിൽ ഇപ്പോഴും അവരുടെ നിയന്ത്രണം നഷ്ടമായിട്ടില്ല എന്നതിന്റെ സൂചനയാ ണെന്നും നൂറിലധികം ഇസ്രായേൽ തടവുകാരെ 471 ദിവസം ഹമാസ് രഹസ്യമായി പാർപ്പിച്ചിട്ടും കണ്ടുപിടിക്കാൻ കഴിയാ തിരുന്നതും ഇസ്രായേൽ മാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ്.