'അമേരിക്കക്കാരെ തൊട്ടാൽ കൊന്നുകളയും'; ശത്രുക്കൾക്ക് മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി

അമേരിക്കന്‍ താല്‍പ്പര്യങ്ങളെയും പൗരന്മാരെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാനില്‍ ഈ വന്‍കിട സൈനിക നീക്കം നടത്തിയതെന്ന് യുഎസ് വ്യക്തമാക്കുന്നു.

New Update
Untitled

ന്യൂയോര്‍ക്ക്:  ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള ശത്രുക്കള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. അമേരിക്കക്കാരെ ഉപദ്രവിക്കുന്നവര്‍ അതിന്റെ വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

'ലോകത്തിന്റെ ഏത് കോണിലായാലും നിങ്ങള്‍ അമേരിക്കക്കാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ മുതിര്‍ന്നാല്‍ ഞങ്ങള്‍ നിങ്ങളെ വേട്ടയാടിപ്പിടിക്കും, നിങ്ങളെ വധിക്കും,' എന്ന് ഹെഗ്‌സെത്ത് തന്റെ 'എക്‌സ്' ഹാന്‍ഡിലിലൂടെ കുറിച്ചു.


അമേരിക്കന്‍ താല്‍പ്പര്യങ്ങളെയും പൗരന്മാരെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാനില്‍ ഈ വന്‍കിട സൈനിക നീക്കം നടത്തിയതെന്ന് യുഎസ് വ്യക്തമാക്കുന്നു.

ചരിത്രത്തിലെ ഏറ്റവും മാരകവും കൃത്യവുമായ വ്യോമാക്രമണമാണ് ഇറാനില്‍ നടന്നതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് ഇറാന്റെ ആണവ-മിസൈല്‍ ശേഷി തകര്‍ക്കാന്‍ അനിവാര്യമാണെന്ന് ആവര്‍ത്തിച്ചു.


പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന് കീഴില്‍ പ്രതിരോധ സെക്രട്ടറിയായി നിയമിതനായ ഹെഗ്‌സെത്ത്, ഇറാന്റെ കാര്യത്തില്‍ തുടക്കം മുതല്‍ക്കേ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.


ഈ പ്രസ്താവന പുറത്തുവന്നതോടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷം കടുക്കുമെന്ന് ഉറപ്പായി. ഖമേനിയുടെ മരണത്തിന് പിന്നാലെ ബഹ്റൈനിലെയും ഖത്തറിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ഇതിനോടകം മിസൈല്‍ ആക്രമണങ്ങള്‍ നടത്തിക്കഴിഞ്ഞു. യുഎസിന്റെ ഈ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പ് മേഖലയെ ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Advertisment