ഡോ​ണാ​ൾ​ഡ് ട്രം​പി​നെ വ​ധി​ക്കാ​ൻ ഇ​റാ​ൻ ശ്ര​മി​ച്ചു. അവരുടെ നേതാവിനെ വേട്ടയാടി കൊലപ്പെടുത്തി; യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ​ർ ഹെ​ഗ്‌​സെ​ത്

സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ചി​ട്ട് ഇ​പ്പോ​ൾ നാ​ലു​ദി​വ​സ​മേ ആ​യി​ട്ടു​ള്ളൂ. ട്രം​പ് പ​റ​ഞ്ഞ​തു​പോ​ലെ ഓ​പ​റേ​ഷ​ൻ വി​ജ​യ​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ യു​എ​സ് ആ​വ​ശ്യ​മാ​യ സ​മ​യ​മെ​ടു​ക്കും.

New Update
PET

വാ​ഷിം​ഗ്ട​ൺ‌: ഇ​റാ​നെ​തി​രാ​യ സൈ​നി​ക നീ​ക്ക​ത്തി​ൽ അ​മേ​രി​ക്ക വി​ജ​യി​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ​ർ ഹെ​ഗ്‌​സെ​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​നെ വ​ധി​ക്കാ​ൻ ഇ​റാ​ൻ ശ്ര​മി​ച്ചെ​ന്നും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ആ​രോ​പി​ച്ചു.

Advertisment

ട്രം​പി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​വ​രു​ടെ നേ​താ​വി​നെ യു​എ​സ് വേ​ട്ട​യാ​ടി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ വ​ധം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​മ​ർ​ശം.

സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ചി​ട്ട് ഇ​പ്പോ​ൾ നാ​ലു​ദി​വ​സ​മേ ആ​യി​ട്ടു​ള്ളൂ. ട്രം​പ് പ​റ​ഞ്ഞ​തു​പോ​ലെ ഓ​പ​റേ​ഷ​ൻ വി​ജ​യ​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ യു​എ​സ് ആ​വ​ശ്യ​മാ​യ സ​മ​യ​മെ​ടു​ക്കും. കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും പീ​റ്റ​ർ വ്യ​ക്ത​മാ​ക്കി.

യു​ദ്ധം അ​വ​സാ​നി​ച്ചെ​ന്ന് യു​എ​സും ഇ​സ്ര​യേ​ലും തീ​രു​മാ​നി​ക്കു​ന്ന​തു​വ​രെ ഇ​റാ​നി​യ​ൻ നേ​താ​ക്ക​ൾ മു​ക​ളി​ലേ​ക്ക് നോ​ക്കി​യി​രു​ന്ന് യു​എ​സി​ന്‍റെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും വ്യോ​മ​ശ​ക്തി മാ​ത്ര​മേ കാ​ണു​ക​യു​ള്ളൂ​വെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment