ധാക്ക: ഹൈന്ദവ സംഘടനയായ ഇസ്കോണ്‍ നിരോധിക്കണമെന്ന് ബംഗ്ളാദേശില്‍ ഹര്‍ജി. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്‍റെ അറസ്ററിനു പിന്നാലെ ബംഗ്ളാദേശില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇസ്കോണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ധാക്ക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്‍റെ നിലപാട് തേടിയപ്പോള്‍ മതമൗലികവാദ സംഘടനയാണെന്നായിരുന്നു അറ്റോണി ജനറലിന്‍റെ വിശദീകരണം. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇസ്കോണ്‍ അംഗം കൂടിയായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തില്‍ അറസ്ററു ചെയ്തത്. പിന്നാലെ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.