മനില: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൂട്ടക്കുരുതി ചെയ്ത ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രീഗോ ഡുട്ടെർട്ടെ അറസ്റ്റിൽ.
മനില രാജ്യാന്തര വിമാനത്താവളത്തിൽ ഡുട്ടെർട്ടിനെ ഫിലിപ്പീൻസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര ക്രമിനൽ കോടതിയുടെ (ഐസിസി) വാറന്റിനെത്തുടർന്നായിരുന്നു അറസ്റ്റ്.
ഹോങ്കോംഗിൽനിന്നു ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ വിമാനം ഇറങ്ങിയതിനു തൊട്ടുപിന്നാലെ ഡുട്ടെർട്ടെയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.