New Update
/sathyam/media/media_files/2025/09/21/philippines-protest-2025-09-21-18-02-38.webp)
മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വൻ പ്രതിഷേധം. സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിലാണ് ആയിരക്കണക്കിന് പേർ പ്രതിഷേധിക്കുന്നത്.
Advertisment
കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചതായി സംശയിക്കുന്ന വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളുമായി ബന്ധപ്പെട്ട അഴിതിയാണ് പ്രതിഷേധത്തിന് കാരണമായത്.
ഇന്നും പ്രക്ഷോഭകർ തെരുവിലിറങ്ങി. രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമായി മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നതിനാല്‍, പൊലീസിനെയും സൈനികരെയും വിന്യസിച്ചു.
കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിൽ ഫിലിപ്പൈന്‍ പതാകകള്‍ വീശിയും, ‘ഇനി വേണ്ട, അധികം വേണ്ട, അവരെ ജയിലിലടയ്ക്കുക’ എന്നെഴുതിയ ബാനര്‍ പിടിച്ചും ആയിരങ്ങൾ മാര്‍ച്ച് നടത്തി. അഴിമതിയിൽ ഉള്‍പ്പെട്ട എല്ലാവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യം ഉയർന്നു.