മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് ട്രാമി മൂലമുണ്ടായ വന്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം 130 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം ആവശ്യമുള്ള നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടി കിടക്കുന്നതായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് വടക്കുപടിഞ്ഞാറന്‍ ഫിലിപ്പീന്‍സില്‍ ട്രാമി വീശിയടിച്ചത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും വിനാശകരമായ കൊടുങ്കാറ്റുകളിലൊന്നാണ് ഇത്.
ഇതുവരെ 85 പേര്‍ മരിക്കുകയും 41 പേരെ കാണാതാവുകയും ചെയ്തതായി സര്‍ക്കാരിന്റെ ദുരന്ത പ്രതികരണ ഏജന്‍സി അറിയിച്ചു.
നേരത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനാല്‍ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.