ഫോണുകളുടെ ഉപയോഗം കുട്ടികളെ ബാധിക്കുന്നത് ഇങ്ങനെയാണ്

മൊബൈല്‍ ഫോണ്‍ ഉപയോഗമുണ്ടാക്കിയ പ്രത്യാഘാതത്തെ കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് ഉള്ളത്. സ്ക്രീന്‍ടൈം അടുത്തിടെ ഏറെ വര്‍ധിച്ചെന്നും കുട്ടികളില്‍ മൊബൈല്‍ ഉപയോഗം ആസക്തിയുണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് വലിയ അപകടമാണ് സൃഷ്‌ടിക്കുന്നത്. 

author-image
ടെക് ഡസ്ക്
New Update
jhgff7ty8

കുട്ടികളെ ഫോണുകളുടെ ഉപയോഗം സാരമായി ബാധിക്കുന്നുണ്ട് എന്ന് നിരീക്ഷണങ്ങളേറെ. ഇത് ശരിവെക്കുന്ന തെളിവുകളാണ് യുകെയിലെ എംപിമാരുടെ സംഘത്തിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ 16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.

Advertisment

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. സ്‌കൂളുകളില്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ ഈ വര്‍ഷാദ്യം നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത.

മൊബൈല്‍ ഫോണ്‍ ഉപയോഗമുണ്ടാക്കിയ പ്രത്യാഘാതത്തെ കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് ഉള്ളത്. സ്ക്രീന്‍ടൈം അടുത്തിടെ ഏറെ വര്‍ധിച്ചെന്നും നാലില്‍ ഒരു കുട്ടികളില്‍ മൊബൈല്‍ ഉപയോഗം ആസക്തിയുണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് വലിയ അപകടമാണ് സൃഷ്‌ടിക്കുന്നത്. 

രക്ഷിതാക്കളും സ്‌കൂളുകളും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഈ വെല്ലുവിളികള്‍ മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതലായി ഇടപെടേണ്ടതുണ്ട്. 16 വയസില്‍ താഴെയുള്ളവര്‍ക്ക് സ്‌മാര്‍ട്ട് ഫോണുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് പോലെയുള്ള കടുത്ത നടപടികള്‍ വേണ്ടിവന്നേക്കാം.

phone-ban-for-kids
Advertisment