/sathyam/media/media_files/2025/12/16/plane-2025-12-16-14-07-49.jpg)
മെക്‌സിക്കോ: മെക്‌സിക്കോ സിറ്റിക്ക് പടിഞ്ഞാറ് ഭാഗത്ത് ടൊലൂക്ക വിമാനത്താവളത്തിന് സമീപം ഒരു ചെറിയ സ്വകാര്യ വിമാനം അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ തകര്‍ന്നു വീണു.
അപകടത്തില്‍ കുറഞ്ഞത് ഏഴ് പേര്‍ കൊല്ലപ്പെട്ടതായി മെക്‌സിക്കോ സ്റ്റേറ്റ് സിവില്‍ പ്രൊട്ടക്ഷന്‍ കോര്‍ഡിനേറ്റര്‍ അഡ്രിന്‍ ഹെര്‍ണാണ്ടസ് അറിയിച്ചു.
മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ പടിഞ്ഞാറ്, ടൊലൂക്ക വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വ്യവസായ മേഖലയായ സാന്‍ മാറ്റിയോ അറ്റെങ്കോയിലാണ് അപകടം നടന്നത്. മെക്‌സിക്കോയുടെ പസഫിക് തീരത്തുള്ള അക്കാപുല്‍കോയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.
വിമാനത്തില്‍ എട്ട് യാത്രക്കാരും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നുവെങ്കിലും അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഏഴ് മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെടുത്തതെന്ന് ഹെര്‍ണാണ്ടസ് പറഞ്ഞു.
വിമാനം അടുത്തുള്ള ഒരു ഫുട്‌ബോള്‍ മൈതാനത്ത് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ഥാപനത്തിന്റെ ലോഹ മേല്‍ക്കൂരയില്‍ ഇടിക്കുകയും വലിയ തീപിടിത്തത്തിന് കാരണമാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us