ന്യൂയോര്‍ക്ക്: 100-ലധികം യാത്രക്കാരുമായി ഹ്യൂസ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് എഞ്ചിന് തീ പിടിച്ചു.
രാവിലെ 8.30 ന് ശേഷം ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ നിന്ന് ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ പോകുന്നതിനിടെയാണ് സംഭവം. തുടര്‍ന്ന് റണ്‍വേയില്‍ തന്നെ ടേക്ക് ഓഫ് നിര്‍ത്തി എന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു
എഞ്ചിന്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ടേക്ക് ഓഫ് സുരക്ഷിതമായി നിര്‍ത്തിവച്ചു എന്ന് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു, യാത്രക്കാരെ റണ്‍വേയില്‍ ഇറക്കി ബസില്‍ ടെര്‍മിനലിലേക്ക് കൊണ്ടുപോയി.
104 യാത്രക്കാരെയും സ്ലൈഡുകളും പടികളും ഉപയോഗിച്ച് റണ്‍വേയിലേക്ക് സുരക്ഷിതമായി ഇറക്കി. ബസില്‍ ടെര്‍മിനലിലേക്ക് കൊണ്ടുപോയി, ആര്‍ക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലേക്ക് പോകുന്ന എയര്‍ബസ് എ 319 എന്ന വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നില്‍ നിന്ന് പുകയും തീയും പുറത്തേക്ക് വരുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭവത്തിന്റെ വീഡിയോയില്‍ കാണാം.