അമേരിക്കയില്‍ വീണ്ടും വിമാനാപകടം. 172 യാത്രക്കാരുമായി യാത്രക്കൊരുങ്ങിയ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. ആളപായമില്ല

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. വിമാനത്താവളത്തിലെ സി38 ഗേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലാണ് ഈ സംഭവം നടന്നതെന്ന് വിവരം. 

New Update
plane Untitled0pla

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വിമാനാപകടം. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന് തീപിടിച്ച ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

Advertisment

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. വിമാനത്താവളത്തിലെ സി38 ഗേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലാണ് ഈ സംഭവം നടന്നതെന്ന് വിവരം. 


തീപിടിത്തമുണ്ടായ ഉടന്‍ തന്നെ തീ അണച്ചതായും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഡെന്‍വര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 1006 ആണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) പറഞ്ഞു.

സുരക്ഷിതമായ ലാന്‍ഡിംഗിന് ശേഷം ഫ്‌ലൈറ്റ് 1006 ഗേറ്റില്‍ എത്തിയെങ്കിലും പിന്നീട് വിമാനത്തിന് എഞ്ചിന്‍ തകരാറുകള്‍ ഉണ്ടായതായി അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തില്‍ ആകെ 172 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു, അവരെ സുരക്ഷിതമായി ഒഴിപ്പിച്ച് ടെര്‍മിനലിലേക്ക് അയച്ചു. 


എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സമയബന്ധിതമായി പ്രവര്‍ത്തിച്ചതിന് എയര്‍ലൈന്‍ തങ്ങളുടെ ജീവനക്കാര്‍ക്കും, ഡെന്‍വര്‍ വിമാനത്താവള സംഘത്തിനും, അഗ്‌നിശമന സേനയ്ക്കും നന്ദി പറഞ്ഞു.


കൊളറാഡോ സ്പ്രിംഗ്‌സ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഡാളസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകേണ്ടതായിരുന്നുവെങ്കിലും സാങ്കേതിക തകരാര്‍ കാരണം ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.