'അതെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കാലുകള്‍ ഇപ്പോഴും വിറയ്ക്കുന്നു. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല..', 26,000 അടി താഴ്ചയിലേക്ക് താഴ്ന്ന ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ അനുഭവം വിവരിച്ച് യാത്രക്കാര്‍

വിമാനത്തിലെ ക്രൂ അംഗങ്ങള്‍ യാത്രക്കാരോട് ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഭയവും ആശങ്കയും കൊണ്ടു ചിലര്‍ മാസ്‌കുകള്‍ ഊരിമാറ്റി.

New Update
Untitledquad

ഡല്‍ഹി: ചൈനയിലെ ഷാങ്ഹായില്‍ നിന്ന് ജപ്പാനിലെ ടോക്കിയോയിലേക്ക് പോകുകയായിരുന്ന ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്.

Advertisment

സംഭവസമയത്ത് ബോയിംഗ് 737 വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു. വിമാനം 36,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ബാലന്‍സ് നഷ്ടമായി, വെറും 10 മിനിറ്റിനുള്ളില്‍ 26,000 അടി താഴേക്ക് കുതിക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.


വിമാനത്തിലെ ക്രൂ അംഗങ്ങള്‍ യാത്രക്കാരോട് ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഭയവും ആശങ്കയും കൊണ്ടു ചിലര്‍ മാസ്‌കുകള്‍ ഊരിമാറ്റി.

പൈലറ്റ് വിമാനം നിയന്ത്രിച്ച് 10,500 അടി ഉയരത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ഒടുവില്‍ ഒസാക്കയിലെ കന്‍സായി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.


യാത്രക്കാര്‍ അവരുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'എന്റെ ശരീരം ഇവിടെ തന്നെ ഉണ്ട്, പക്ഷേ ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല,' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 


അപകടത്തില്‍ ആളപായമൊന്നും ഉണ്ടായില്ല. യാത്രക്കാര്‍ക്ക് ഒരു രാത്രി താമസ സൗകര്യവും ടോക്കിയോയിലേക്ക് യാത്ര ചെയ്യാന്‍ 15,000 യെന്‍ (ഏകദേശം 104 ഡോളര്‍) നഷ്ടപരിഹാരവും കമ്പനി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്.

Advertisment