മിലാന്‍: ഇറ്റലിയിലെ മിലാന്‍ ബെര്‍ഗാമോ വിമാനത്താവളത്തില്‍ ഒരു യുവാവ് വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി ദാരുണമായി മരിച്ചു. 35 വയസ്സുകാരനാണ് മരിച്ചത് എന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്പെയിനിലെ ആസ്റ്റുരിയാസിലേക്കു പുറപ്പെടാന്‍ തയ്യാറായിരുന്ന വിമാനത്തിന്റെ എന്‍ജിനിലാണ് യുവാവ് കുടുങ്ങിയത്. റണ്‍വേയിലേക്ക് കടന്നതിനെ തുടര്‍ന്നാണ് ഈ ദുരന്തമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് സുരക്ഷാവാതിലിലൂടെ റണ്‍വേയില്‍ കടന്നതാണെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.
അപകടത്തില്‍പ്പെട്ടയാള്‍ വിമാനയാത്രികനോ എയര്‍പോര്‍ട്ട് ജീവനക്കാരനോ അല്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് ബെര്‍ഗാമോ വിമാനത്താവള അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.