സിയോള്‍: ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെ 181 പേരുമായി പുറപ്പെട്ട ജെജു എയര്‍ വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 62 ആയി ഉയര്‍ന്നു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട ബോയിംഗ് 737-800 ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം
വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9:07 ന് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ക്രീറ്റ് വേലിയില്‍ ഇടിക്കുകയായിരുന്നു.
വിമാനത്തില്‍ 175 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നതായി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു, 173 യാത്രക്കാര്‍ ദക്ഷിണ കൊറിയക്കാരും രണ്ട് പേര്‍ തായ് പൗരന്മാരുമാണ്.