മോസ്‌കോ: ബുധനാഴ്ച രാത്രി വാഷിംഗ്ടണിലെ പൊട്ടോമാക് നദിയില്‍ തകര്‍ന്നുവീണ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഐസ് സ്‌കേറ്റിംഗ് പരിശീലകരും മുന്‍ ലോക ചാമ്പ്യന്മാരുമായ യെവ്ജീനിയ ഷിഷ്‌കോവയും വാഡിം നൗമോവും ഉണ്ടായിരുന്നുവെന്ന് റഷ്യ.
ദമ്പതികളായ ഷിഷ്‌കോവയും നൗമോവും 1994 ല്‍ ജോഡി ഫിഗര്‍ സ്‌കേറ്റിംഗില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു.
1998 മുതല്‍ ഇവര്‍ അമേരിക്കയില്‍ താമസിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അവിടെ അവര്‍ യുവ ഐസ് സ്‌കേറ്റര്‍മാരെ പരിശീലിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ സ്‌കേറ്റിങ് താരവും ഇവരുടെ മകനുമായ മാക്‌സിമും വിമാനത്തിലുണ്ടായിരുന്നുവെന്നു സംശയിക്കുന്നുണ്ട്. സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച താരങ്ങളായിരുന്നു ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് ദമ്പതികള്‍.