ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വീടുകള്‍ക്ക് തീപിടിച്ചു. ഒരു കുട്ടിയുള്‍പ്പെടെ ആറ് പേരെ വഹിച്ചുകൊണ്ട് പോയ ഒരു ചെറിയ മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനമാണ് തകര്‍ന്നുവീണത്. ആളപായവും പരിക്കുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
നാല് ജീവനക്കാര്‍, ഒരു പീഡിയാട്രിക് മെഡിക്കല്‍ രോഗി, രോഗിയുടെ ബന്ധുക്കള്‍ എന്നിവരുമായി പോയ വിമാനം തകര്‍ന്നതായി എയര്‍ ആംബുലന്‍സ് കമ്പനിയായ ജെറ്റ് റെസ്‌ക്യൂ എയര്‍ ആംബുലന്‍സ് പ്രസ്താവനയില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു
വെള്ളിയാഴ്ച വൈകുന്നേരം റൂസ്വെല്‍റ്റ് മാളിന് സമീപമാണ് അപകടം നടന്നത്. വാഷിംഗ്ടണ്‍ വിമാനത്താവളത്തിന് സമീപം ഒരു യാത്രാ വിമാനവും യുഎസ് ആര്‍മി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം നടന്നത്.
നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ലിയര്‍ജെറ്റ് 55 വിമാനം തകര്‍ന്നുവീണതായി എഫ്എഎ പ്രസ്താവനയില്‍ പറഞ്ഞു. മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡ്-ബ്രാന്‍സണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു വിമാനം.