അറബിക്കടലിനു മുകളില്‍ യാത്രാ വിമാനങ്ങള്‍ നേര്‍ക്കു നേര്‍ വന്നു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. സംഭവത്തെക്കുറിച്ച് ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്ററിഗേഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി.
ഖത്തര്‍ എയര്‍ലൈന്‍സിന്റെയും ഇസ്രയേല്‍ വിമാനക്കമ്പനിയായ എല്‍ അല്ലിന്റെയും ബോയിങ് 777 വിമാനങ്ങളാണ് അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നത്. മാര്‍ച്ച് 24~ന് അറബിക്കടലിന് മുകളില്‍ 35,000 അടി ഉയരത്തിലാണ് സംഭവമുണ്ടയത്. വിമാനങ്ങള്‍ക്ക് ഏകദേശം ഒരു മിനിട്ടുകൊണ്ട് പറന്നെത്തുന്ന ഉയരമാണിത്.
ഇസ്രയേലില്‍നിന്ന് ബാങ്കോക്കിലേക്ക് പോയ എല്‍ അല്‍ വിമാനവും ദോഹയില്‍മനിന്ന് മാലദ്വീപിലേക്ക് പറന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനമാണ് മുഖാമുഖം പറന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഗുരുതര സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രഥാമിക നിഗമനം.