/sathyam/media/media_files/LS6D3WAfbcODR0XCGDHX.jpg)
കീവ്: യുക്രൈന്‍ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പരം ഹസ്തദാനം ചെയ്താണ് ഇരുവരും വരവേറ്റത്. പിന്നാലെ ആലിംഗനം ചെയ്തു.
#WATCH | PM Modi and Ukrainian President Volodymyr Zelenskyy honour the memory of children at the Martyrologist Exposition in Kyiv pic.twitter.com/oV8bbZ8bQh
— ANI (@ANI) August 23, 2024
റഷ്യ-യുക്രൈന്‍ സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനുള്ള വഴികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു നേതാക്കളും ഒറ്റയ്ക്കും പ്രതിനിധി തലത്തിലും ചർച്ചകൾ നടത്താൻ തീരുമാനിച്ചു.
പോളണ്ടിൽ നിന്ന് 'റെയിൽ ഫോഴ്‌സ് വൺ' ട്രെയിനിൽ 10 മണിക്കൂർ സമയമെടുത്താണ് മോദി യുക്രൈന്‍ തലസ്ഥാനമായ കീവില്‍ എത്തിയത്. വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും യുക്രൈനും തീരുമാനിച്ചു. സഹകരണം ശക്തമാക്കാനുള്ള 4 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു.