അടുത്ത വെള്ളിയാഴ്ച യുക്രൈൻ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

യുക്രൈന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. സെലൻസികി നേരത്തെ മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ചിരുന്നു.

New Update
modi ukraine

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വെള്ളിയാഴ്ച (ഓഗസ്റ്റ് 23)  യുക്രൈൻ സന്ദർശിക്കും. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുക്രൈനിൽ എത്തുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ നിശ്ചയിച്ച പോളണ്ട് സന്ദർശനത്തിന് ശേഷമാവും മോദി യുക്രൈനിൽ എത്തുക.

Advertisment

യുക്രൈന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. സെലൻസികി നേരത്തെ മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്.

കഴിഞ്ഞ മാസം നരേന്ദ്രമോദി റഷ്യയിലും സന്ദർശനം നടത്തിയിരുന്നു. അന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ മോദി ആലിംഗനം ചെയ്തതിൽ യുക്രൈൻ അതൃപ്തി അറിയിച്ചിരുന്നു.

Advertisment