/sathyam/media/media_files/2026/02/21/untitled-2026-02-21-15-20-44.jpg)
ലാഗോസ്: നൈജീരിയയിലെ ഖനിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 37 തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ഗുരുതരാവസ്ഥയിലായ 26 പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച കംപാനി സുരാക് എന്ന പ്രദേശത്താണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
വായുസഞ്ചാരം കുറഞ്ഞ ഖനിക്കുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള മാരകമായ വിഷവാതകങ്ങള്‍ പെട്ടെന്ന് നിറഞ്ഞതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഖനിക്കുള്ളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ സമയം ലഭിക്കുന്നതിന് മുന്‍പേ വാതകം മാരകമായി ബാധിക്കുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് ഖനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്നതിനെക്കുറിച്ച് നൈജീരിയന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us