പോളണ്ടിൻ്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ; പ്രതിരോധിക്കാൻ ബ്രിട്ടീഷ് വ്യോമസേന

വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ വിന്യസിച്ചതായി പോളിഷ് സായുധ സേന ഓപ്പറേഷണല്‍ കമാന്‍ഡും വ്യക്തമാക്കി. 

New Update
Untitled

ലണ്ടന്‍: പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ ഡ്രോണുകളുടെ പ്രവേശനം തടയാന്‍ ബ്രിട്ടീഷ് വ്യോമസേന. ശനിയാഴ്ച റഷ്യന്‍ ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു.

Advertisment

ഇതിനുപിന്നാലെയാണ് നാറ്റോ വ്യോമ പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി ബ്രിട്ടന്‍ പോളണ്ടിന്റെ ആകാശത്തിന് മുകളില്‍ റോയല്‍ എയര്‍ഫോഴ്‌സ് ടൈഫൂണ്‍ ജെറ്റുകള്‍ വിന്യസിച്ചത്. 


ഇതാദ്യമായാണ് കഴിഞ്ഞ ദിവസം റഷ്യന്‍ ഡ്രോണുകള്‍ നാറ്റോ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഒരു മള്‍ട്ടി-കണ്‍ട്രി ഓപ്പറേഷന്‍ പോളണ്ടിനെ സംരക്ഷിച്ചത്. വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ വിന്യസിച്ചതായി പോളിഷ് സായുധ സേന ഓപ്പറേഷണല്‍ കമാന്‍ഡും വ്യക്തമാക്കി. 

Advertisment