കോണ്‍ക്ലേവിന് ഇനി അഞ്ചുനാള്‍; പുതിയ പാപ്പായെ കാത്ത് ലോകം ! കര്‍ദ്ദിനാള്‍ പിയെദ്രെ പരോലിന്‍, കര്‍ദിനാള്‍ മാറ്റിയോ സുപ്പി, കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ പരിഗണനയില്‍ മുന്നില്‍

മിതവാദിയായ കര്‍ദ്ദിനാള്‍ പിയെദ്രെ പരോലിനെയാകും യൂറോപ്പ് മുന്നോട്ടു വയ്ക്കാനുള്ള സാധ്യത.

New Update
Untitledncrdlpopo

വത്തിക്കാന്‍: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് തുടങ്ങാന്‍ ഇനി അഞ്ചു ദിവസം മാത്രം ശേഷിക്കെ ആരാകും പുതിയ പോപ്പെന്ന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ആരും പോപ്പാകാന്‍ ഇടയില്ലെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. 

Advertisment

യൂറോപ്പില്‍ നിന്നു തന്നെയാകും പുതിയ പോപ്പെന്നാണ് ചര്‍ച്ചകളും സൂചിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ എട്ടിലധികം പേരുകള്‍ ചര്‍ച്ചയായെങ്കിലും ഇപ്പോഴത് മൂന്നിലേക്ക് ചുരുങ്ങിയിട്ടുണ്ട്. 


കര്‍ദ്ദിനാള്‍ പിയെദ്രെ പരോലിന്‍, കര്‍ദിനാള്‍ മാറ്റിയോ സുപ്പി, കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവരാണ്  സാധ്യത പട്ടികയില്‍ ഏറെ മുന്നില്‍. മിതവാദിയായ കര്‍ദ്ദിനാള്‍ പിയെദ്രെ പരോലിനെയാകും യൂറോപ്പ് മുന്നോട്ടു വയ്ക്കാനുള്ള സാധ്യത.

എന്നാല്‍ ഏഷ്യയില്‍ നിന്നുള്ള കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളിനാകും ആദ്യ റൗണ്ടില്‍ തന്നെ ഉയരുന്ന എതിരാളി. എന്നാല്‍ ആഫ്രിക്കന്‍ ബിഷപ്പ് കോണ്‍ഫഫറന്‍സിന് ഒപ്പം ഏഷ്യയില്‍ നിന്നും മറ്റൊരു കര്‍ദിനാളിന്റെ പേരു കൂടി ഉയര്‍ന്നേക്കാം.

അങ്ങനെ വന്നാല്‍ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളിന്റെ കാര്യത്തില്‍ സംശയം ഉണ്ടാകും. അദേഹം വോട്ടിങില്‍ പിന്നിലേക്ക് പോകാനും സാധ്യതയുണ്ട്. 


രണ്ടാം  റൗണ്ടിലേക്ക് നയിച്ചാല്‍ ആഫ്രിക്കയിലെ കര്‍ദിനാള്‍മാര്‍ പിയെദ്രെ പരോലിനെ പിന്തുണയ്ക്കാന്‍ വിമുഖത കാട്ടിയാല്‍ പകരം കര്‍ദിനാള്‍ മാറ്റിയോ സുപ്പിയെ യൂറോപ്പ് അവതരിച്ചേക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രിയങ്കരനായ മാറ്റിയോ സൂപ്പിയെ 2019 ലാണ് അദ്ദേഹം കര്‍ദ്ദിനാളായി നിയമിച്ചത്.


ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായ 69 കാരനായ കര്‍ദിനാള്‍ മാറ്റിയോ സുപ്പി ഇറ്റലിയിലെ ബൊലോഗ്‌നയിലെ ആര്‍ച്ച് ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

വിവിധ രാജ്യങ്ങളിലെ കര്‍ദിനാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ മുന്‍പന്തിയിലാണ് ഇദ്ദേഹം.