ഇസ്രായേൽ-പലസ്തീൻ തർക്കത്തിന് ഏക പരിഹാരം ദ്വിരാഷ്ട്ര ഫോർമുല; നിലപാട് ആവർത്തിച്ച് മാർപാപ്പ

തന്റെ ആദ്യ വിദേശയാത്രയുടെ അവസാന ഘട്ടത്തിനായി ഇസ്താംബൂളില്‍ നിന്ന് ബെയ്റൂട്ടിലേക്ക് പറക്കുന്നതിനിടെയാണ് മാര്‍പാപ്പ ഈ അഭിപ്രായപ്രകടനം നടത്തിയത്. 

New Update
Untitled

വത്തിക്കാന്‍: ഇസ്രായേല്‍-പലസ്തീന്‍ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ഹോളി സീയുടെ ദ്വിരാഷ്ട്ര ഫോര്‍മുലയിലുള്ള നിര്‍ബന്ധം ആവര്‍ത്തിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഇരുപക്ഷത്തിനും നീതി ഉറപ്പാക്കാന്‍ കഴിയുന്ന ഏക പരിഹാരം ഇതാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

തന്റെ ആദ്യ വിദേശയാത്രയുടെ അവസാന ഘട്ടത്തിനായി ഇസ്താംബൂളില്‍ നിന്ന് ബെയ്റൂട്ടിലേക്ക് പറക്കുന്നതിനിടെയാണ് മാര്‍പാപ്പ ഈ അഭിപ്രായപ്രകടനം നടത്തിയത്. 

അനൗപചാരിക സദസ്സുകളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ ഉത്തരം നല്‍കാറുണ്ടെങ്കിലും, തന്റെ മുന്‍ഗാമികളുടെ പാരമ്പര്യം പിന്തുടര്‍ന്ന് വിദേശയാത്രകള്‍ക്കിടെ മാധ്യമങ്ങളുമായി സംവദിക്കാന്‍ ഉപയോഗിക്കുന്ന ആദ്യത്തെ വാര്‍ത്താ സമ്മേളനമാണിത്.

Advertisment