ഫ്രാൻസ് പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്നു പ്രസിഡന്റ് മാക്രോ

New Update
Hhjhftu

പലസ്തീനിയൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ ഫ്രാൻസ് തീരുമാനിച്ചതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ പ്രഖ്യാപിച്ചു. ഏതാണ്ട് 130 രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള രാജ്യം അതിനു തയാറാവുന്നതിന് ഏറെ പ്രാധാന്യമുണ്ട്.

Advertisment

അതു കൊണ്ടു തന്നെ ഇസ്രയേൽ ഈ നീക്കത്തെ അപലപിച്ചു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഭീകരതയ്ക്കു താവളമാകുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. 

വെളിവുകെട്ട തീരുമാനമെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ അപലപിച്ചു. 

ഫ്രാൻസിന്റെ അംഗീകാരം സെപ്റ്റംബറിൽ യുഎൻ ജനറൽ അസംബ്ലിയിൽ ഉണ്ടാവുമെന്നു മാക്രോ പറഞ്ഞു. "മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സമാധാനം ഉണ്ടാവണമെന്ന കാര്യത്തിൽ ഉറച്ച നിലപാടുള്ളതിനാൽ ഫ്രാൻസ് ഇക്കാര്യത്തിൽ ഈ തീരുമാനം എടുക്കുന്നു.

"ഗാസയിലെ യുദ്ധം അവസാനിക്കേണ്ടത് ഇന്നത്തെ അടിയന്തര ആവശ്യമാണ്. അവിടത്തെ സിവിലിയൻ ജനതയെ രക്ഷിക്കേണ്ട സമയമായി."

പട്ടിണി നടമാടുന്ന ഗാസയിൽ ഭക്ഷണത്തിനു കാത്തു നിൽക്കുന്നവരെ പോലും കൊലപ്പെടുത്തുകയാണ് ഇസ്രയേലി സേന. ഈ കുരുതികളിൽ മാക്രോ അസ്വസ്ഥനാണെന്നു ഫ്രാൻസ് 24 ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഹമാസ് നടത്തിയ ആക്രമണത്തിനു ബദലായി ഇസ്രയേൽ ഗാസയിൽ ആരംഭിച്ച സൈനിക നടപടിയെ അദ്ദേഹം പിന്തുണച്ചിരുന്നു. എന്നാൽ ഗാസയിലെ ജനങ്ങൾക്കു ഭക്ഷണം ഉൾപ്പെടെയുള്ള മാനുഷിക സഹായം തടയുന്ന ഇസ്രയേലി സമീപനത്തെ അദ്ദേഹം എതിർത്തു.

Advertisment