വാ​ഗ്നർ തലവൻ പ്രിഗോഷിന്റെ മരണം നാളുകൾക്ക് മുന്നേ വിധിക്കപ്പെട്ടത്! മോസ്കോയിൽ സൈനിക അട്ടിമറി നീക്കം നടത്തി വിറപ്പിച്ചപ്പോൾ തന്നെ പുട്ടിന്റെ മനസിൽ ഉറപ്പിച്ചിരുന്നു പ്രി​ഗോഷിന്റെ മരണവും; ഉന്മൂലനം വളരെ രഹസ്യമായി നടത്തി വിജയിച്ചിട്ടുള്ളയാളാണ് പുട്ടിനെന്ന് യുക്രൈനും ബ്രിട്ടനും മുന്നറിയിപ്പും നൽകിയിരുന്നു!

New Update
prigoshin putin.jpg

ഷ്യൻ പ്രൈവറ്റ് ആർമി വാ​ഗ്നറിന്റെ തലവൻ യെവ്ജെനി പ്രിഗോഷിനും 7 അനുചരരും സഞ്ചരിച്ച അദ്ദേഹത്തിൻ്റെ സ്വകാര്യ വിമാനം ഇന്ന് പശ്ചിമ റഷ്യയിലെ Tver പട്ടണത്തിനടുത്ത് തകർന്നുവീണ് പൈലറ്റും സഹപൈലറ്റുമുൾപ്പെടെ യാത്രികരായിരുന്ന 10 പേരും കൊല്ലപ്പെട്ടു..

Advertisment

വിമാനം തകർന്നുവീണതോ തകർക്കപ്പെട്ടതോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിലാണ് വിമാനം തകർന്നതെന്ന് യൂക്രെയ്ൻ അറിയിച്ചതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.

വാഗ്നർ ഗ്രൂപ്പിന്റെ ചാനലായ ' റിവേഴ്‌സ് സൈഡ് ഓഫ് ദി മെഡൽ' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രിഗോഷിന്റെ വിമാനത്തെ മോസ്‌കോയിൽ നിന്നും പറന്നുയർന്ന ഒരു ജെറ്റ് പിന്തുടർന്നിരുന്നുവെന്നും അപകടശേഷം ആ ജെറ്റ് മടങ്ങിപ്പോയെന്നുമാണ് പറയുന്നത്. ഇത് സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും പുറത്തു വന്നിട്ടുണ്ട്.

ഇക്കൊല്ലം ജൂണിൽ പ്രിഗോഷിന്റെ നേതൃത്വത്തിൽ വ്ളാദിമിർ പുട്ടിനെതിരെ നടത്തിയ സൈനിക അട്ടിമറിനീക്കം റഷ്യയുടെ മിത്രരാജ്യമായ ബെലാറൂസിന്റെ രാഷ്‌ട്രപതി Alexander Lukashenko നടത്തിയ അനുനയനീക്കത്തിലൂടെയാണ് ഒത്തുതീർപ്പിലേക്ക് നീങ്ങിയത്. അന്ന് പ്രിഗോഷിനെ ഏറെ പുകഴ്ത്തിയും അഭിനന്ദിച്ചും പുട്ടിൻ പ്രസ്താവനകൾ ഇറക്കിയിരുന്നു. അന്നുമുതൽ ലോകശ്രദ്ധയിൽ നിന്നകന്ന പ്രിഗോഷിൻ ബെലാറൂസിലായിരുന്നു താമസം.

ബെലാറൂസ് പ്രസിഡന്റിനെയും പുട്ടിനേയും വിശ്വസിക്കരുതെന്നും എതിരാളികളെ ലോകത്തിന്റെ ഏതു കോണിൽപ്പോയും വകവരുത്തുന്നതിൽ പുട്ടിൻ അഗ്രഗണ്യനാണെന്നും, ഇന്ത്യ, സിംഗപ്പൂർ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ അദ്ദേഹം ഈ ഉന്മൂലനം വളരെ രഹസ്യമായി നടത്തി വിജയിച്ചിട്ടുള്ളതാണെന്നും യൂക്രെയ്ൻ, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

പ്രിഗോഷിൻ നടത്തിയ അട്ടിമറി നീക്കം ഒത്തുതീർപ്പായ ദിവസം തന്നെ പ്രിഗോഷിന്റെ വധശിക്ഷ പുട്ടിൻ തൻ്റെ മനസ്സിൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതെപ്പോൾ , എവിടെവച്ച് , എങ്ങനെ എന്നുമാത്രമായിരുന്നു അറിയാനുണ്ടായിരുന്നത്..

പ്രിഗോഷിന്റെ മരണത്തോടെ ഇനി സ്വകാര്യ ആർമിയുടെ ഭാവി എന്താകുമെന്നാണ് അടുത്തതായി അറിയാനുള്ളത്. തൻ്റെ എതിരാളികളെ ഒന്നൊന്നായി ഉന്മൂലനം ചെയ്തുകൊണ്ട് റഷ്യയുടെ അജയ്യനും ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയുമായി അധികാര സ്ഥിരത ഉറപ്പാക്കി പുട്ടിൻ അരങ്ങുവാഴുകയാണ്.

Advertisment