/sathyam/media/media_files/2026/01/18/william-2026-01-18-15-11-08.jpg)
ലണ്ടൻ: ബ്രിട്ടീഷ് രാജാവായി ഉയരാനിരിക്കുന്ന പ്രിൻസ് വില്യത്തിന് വിവിൻഡ്സർ ഗ്രേറ്റ് പാർക്കിലെ പുതിയ വസതിയുടെ പരിസരങ്ങളിൽ ഇ സ്കൂട്ടർ ഓടിക്കുന്നതിന് വിലക്ക് ലഭിച്ചതായി റിപ്പോർട്ട്.
കഴിഞ്ഞ വർഷം അഡിലെയ്ഡ് കോട്ടേജ് വിട്ടതിന് പിന്നാലെ വില്യവും കാതറിനും ബെർക്‌ഷയറിൽ 4,800 ഏക്കർ വിസ്തീർണമുള്ള വിൻഡ്സർ ഗ്രേറ്റ് പാർക്കിലെ ഫോറസ്റ്റ് ലോഡ്ജിലേക്ക് താമസം മാറിയിരുന്നു.
റോയൽ പാർക്കിലെ നിയമങ്ങൾ പ്രകാരം സുരക്ഷാ കാരണങ്ങളും ട്രാഫിക് നിയന്ത്രണവും കണക്കിലെടുത്ത് ഇ സ്കൂട്ടറുകൾ പാർക്കിനുള്ളിൽ അനുവദനീയമല്ല. മുമ്പ് വിൻഡ്സർ കാസിൽ എസ്റ്റേറ്റിൽ താമസിക്കുമ്പോൾ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വില്യത്തിന് ഇപ്പോൾ അതിന് സാധിക്കാത്ത അവസ്ഥയാണ്.
വില്യത്തിനെ സംബന്ധിച്ച് ഇരു ചക്ര വാഹനത്തിലുള്ള യാത്ര വളരെ പ്രിയപ്പെട്ടതാണെന്ന് കൊട്ടാരം അധികൃതർ പറയുന്നു. എന്നാൽ വിൻഡ്സർ ഗ്രേറ്റ് പാർക്കിലെ നിയമങ്ങൾ പാലിക്കാൻ അദ്ദേഹം സന്തോഷത്തോടെ തയ്യാറാകുന്നുണ്ടെന്നും അവർ പറയുന്നു. 2023 ജൂലൈയിലാണ് പിതാവ് ചാൾസിനെ കാണാൻ ആദ്യമായി വില്യം ഇലക്ട്രിക് സ്കൂട്ടറിൽ കാസ്റ്റിലിനുള്ളിൽ സഞ്ചരിച്ചത്.
ജോർജിയൻ രീതിയിലുള്ള ഈ വസതിയെ പ്രിൻസ് വില്യം ഫോറവർ ഹോം ആയി തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രിൻസ് വില്യവും, കാതറിനും മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരാണ് ഈ വസതിയിൽ താമസിക്കുന്നത്. എട്ട് ബെഡ്റൂമുകളുള്ള ഫോറസ്റ്റ് ലോഡ്ജ് അഡിലെയ്ഡ് കോട്ടേജിനെ അപേക്ഷിച്ച് ഇരട്ട വലുപ്പമുള്ളതാണ്.
പരിസ്ഥിതി സംരക്ഷണത്തിൽ താൽപര്യമുള്ള ആളെന്ന നിലയിൽ അറിയപ്പെടുന്ന വില്യം പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നതിൽ പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us