കോട്ടയം : അമേരിക്കയില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഉള്‍പ്പടെ നാടുകടത്തുമെന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ജിഹാദി അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ വിദേശികളെയും ഞങ്ങള്‍ അറിയിക്കുന്നു- 2025 ല്‍ ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും, ഞങ്ങള്‍ നിങ്ങളെ നാടുകടത്തും എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
/sathyam/media/media_files/2025/01/30/egFpnse84J6i4n9NOWJI.jpg)
യുഎസ് പൗരന്മാരല്ലാത്ത വിദ്യാര്‍ഥികളെയാണ് സ്റ്റുഡന്റ് - വര്‍ക്ക് വിസകള്‍ റദ്ദാക്കി നാട് കടത്തുക. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഇത്തരത്തില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നു. ഇത്തരക്കാര്‍ ഏറെ ഇല്ലെങ്കിലും ഉത്തരവു നടപ്പിലാകുന്നതോടെ ഇവരെയും കണ്ടെത്തി ഇന്ത്യയിലേക്കു മടക്കി അയക്കും.
അമേരിക്കയിലെ ജൂതന്മാര്‍ക്കെതിരായ തീവ്രവാദ ഭീഷണികള്‍, അക്രമം എന്നിവയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കും. 2023 ഒക്‌ടോബര്‍ 7ലെ ഇസ്രയേലിനെതിരായ ഹമാസ് ആക്രണത്തിന് ശേഷം കാമ്പസുകളിലും തെരുവുകളിലുമുണ്ടായ യഹൂദ വിരുദ്ധത ചെറുക്കും.
/sathyam/media/media_files/lMmAahqHszhOuYKz1SYO.jpg)
എല്ലാ ഹമാസ് അനുഭാവികളുടെയും സ്റ്റുഡന്റ് വിസ താന്‍ അതിവേഗത്തില്‍ റദ്ദാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനു ശേഷം അമേരിക്കയിലെ ക്യാമ്പസുകളില്‍ മാസങ്ങള്‍ നീണ്ട പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുണ്ടായി.
2024 ഏപ്രില്‍ 18ന് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധപ്രകടനം നടത്തിയ നൂറിലധികം വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തതോടെയാണ് അമേരിക്കയില്‍ പ്രക്ഷോഭം വ്യാപകമായി പടര്‍ന്നുപിടിച്ചത്.
/sathyam/media/media_files/2025/01/30/9TkXJN05JUq114ZJuKHK.jpg)
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്. കൂടാതെ, ഇസ്രയേല്‍ സൈന്യവുമായി ബന്ധപ്പെട്ട കമ്പനികളിലെ യൂണിവേഴ്‌സിറ്റി ആസ്തികള്‍ വിറ്റഴിക്കണമെന്നും യുഎസ് സൈന്യം ഇസ്രയേലിനു നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
മറ്റു സര്‍വകലാശാലകളിലേക്കും പ്രക്ഷോഭം പടര്‍ന്നു. പല സര്‍വകലാശാലകളും ബിരുദ ദാനച്ചടങ്ങുകള്‍ റദ്ദാക്കി, സെമസ്റ്ററിലെ ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനാക്കി. പലസ്തീന്‍ അനുകൂലികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.
/sathyam/media/media_files/2025/01/28/jqTN7oKP2dSmqTsz9DIi.jpg)
നടപ്പാക്കേണ്ട സിവില്‍, ക്രിമിനല്‍ നടപടി ക്രമങ്ങളെ കുറിച്ച് 60 ദിവസത്തിനുള്ളില്‍ വൈറ്റ് ഹൗസിന് ശിപാര്‍ശ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.