ബഹിരാകാശത്ത് വിമാനവാഹിനി കപ്പൽ! 'ലുവാനിയാവോ'യുമായി ചൈന; വൻശക്തിയോ അതോ വെറും പ്രചാരണമോ?

ലേസര്‍ തോക്കുകളും മൈക്രോവേവ് ആയുധങ്ങളും ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നു. 

New Update
Untitled

ബീജിംഗ്: സയന്‍സ് ഫിക്ഷന്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ ബഹിരാകാശത്ത് നിലയുറപ്പിക്കാന്‍ കഴിയുന്ന ഭീമാകാരമായ വിമാനവാഹിനി കപ്പലിന്റെ രൂപരേഖ പുറത്തുവിട്ട് ചൈന.

Advertisment

'നാന്‍ടിയന്‍മെന്‍ പ്രോജക്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന 'ലുവാനിയാവോ' എന്ന പേടകത്തിന് ഭൂമിയുടെ അന്തരീക്ഷത്തിന് തൊട്ടുപുറത്ത് പറന്നുനടക്കാന്‍ സാധിക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത്.


242 മീറ്റര്‍ നീളവും 684 മീറ്റര്‍ വീതിയുമുള്ള ഒരു കൂറ്റന്‍ ത്രികോണാകൃതിയിലുള്ള കപ്പലാണിത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ അമേരിക്കയുടെ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡിനേക്കാള്‍ രണ്ടിരട്ടി നീളവും മൂന്നിരട്ടി വീതിയും ഇതിനുണ്ടാകും.


'സുവാന്‍ നു' എന്ന് പേരിട്ടിരിക്കുന്ന 88 ആളില്ലാ യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ഈ കപ്പലിന് ശേഷിയുണ്ടാകും. ബഹിരാകാശത്ത് നിന്ന് ഭൂമിയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും ഹൈപ്പര്‍സോണിക് മിസൈലുകള്‍ തൊടുക്കാന്‍ ഇതിന് സാധിക്കും.

ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി പുറത്തുവിട്ട വീഡിയോ പ്രകാരം, അടുത്ത 20 മുതല്‍ 30 വര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമായേക്കും. 2045-നും 2055-നും ഇടയില്‍ ലുവാനിയാവോ സജ്ജമാകുമെന്നാണ് ചൈനീസ് കണക്കുകൂട്ടല്‍.


നിലവിലെ സാങ്കേതികവിദ്യ അനുസരിച്ച് ഇത്രയും ഭാരമുള്ള ഒരു പേടകം ബഹിരാകാശത്ത് എത്തിക്കുക എന്നത് അസാധ്യമാണെന്ന് പല പ്രതിരോധ വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇത് അമേരിക്കയെയും മറ്റ് എതിരാളികളെയും ഭയപ്പെടുത്താനും ചൈനീസ് ജനതയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമുള്ള വെറും പ്രചാരണം മാത്രമാണെന്നും വിമര്‍ശനമുണ്ട്.


ലേസര്‍ തോക്കുകളും മൈക്രോവേവ് ആയുധങ്ങളും ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നു. 

Advertisment