New Update
/sathyam/media/media_files/NgAkYsGwtxC6Q3YkIcn3.jpg)
അറേബ്യൻ ഗൾഫ് രാജ്യങ്ങൾ നിരന്തരം ഇറാന്റെ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ 'സംഘർഷം ലഘൂകരിക്കാൻ' റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുട്ടിൻ ഇടപെട്ടുവെന്നു അദ്ദേഹത്തിന്റെ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
Advertisment
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ്, ഖത്തർ അമീർ തമിം ബിൻ ഹമദ് അൽ താനി എന്നിവരുമായി പുട്ടിൻ സംസാരിച്ചെന്നു പെസ്കോവ് പറഞ്ഞു. ഇറാനുമായി നല്ല ബന്ധങ്ങളുള്ള പുട്ടിൻ അവരുമായും സംസാരിക്കും.
യുഎസ്, ഇസ്രയേലി ആക്രമണങ്ങളെ പുട്ടിൻ അപലപിച്ചിരുന്നു. യാതൊരു പ്രകോപനവും ഇല്ലാത്ത ആക്രമണങ്ങളാണ് അവയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശനേതാക്കളെ വധിക്കുന്ന പരമ്പര തുടരുന്നത് നല്ലതല്ലെന്നു റഷ്യൻ അധികൃതർ അമേരിക്കയെ ഓർമിപ്പിച്ച ഇറാനിലോ അറബ് രാജ്യങ്ങളിലോ സിവിലിയൻ കേന്ദ്രങ്ങൾ ലക്‌ഷ്യം വച്ച് ആക്രമണം നടത്തുന്നതും അസ്വീകാര്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us