ഖമേനായിയെ കൊലപ്പെടുത്തിയതിനെ പുട്ടിൻ രൂക്ഷമായി വിമർശിച്ചു

New Update
T

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനായിയെ യുഎസ്-ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെടുത്തിയതിനെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ രൂക്ഷമായി വിമർശിച്ചു.യുദ്ധവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ മൗനം പാലിച്ച പുട്ടിൻ പറഞ്ഞത് അത് 'ലാഘവത്തോടെ നടത്തിയ കൊലപാതക'മാണ് എന്നാണ്.

Advertisment

"എല്ലാ മാനുഷിക ധാർമികതയും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച കൊലപാതകമാണ്" അമേരിക്കയും ഇസ്രയേലും ചേർന്നു നടത്തിയതെന്ന് പുട്ടിൻ പറഞ്ഞതായി ടാസ് വാർത്താ ഏജൻസി അറിയിച്ചു.

ഖമേനായിയുടെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തിയ പുട്ടിൻ അദ്ദേഹത്തെ മഹാനായ രാഷ്ട്രതന്ത്രജ്ഞൻ എന്നു വിശേഷിപ്പിച്ചു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെസ്കിയാനു അയച്ച സന്ദേശത്തിൽ പുട്ടിൻ പറഞ്ഞു: "ഇറാന്റെ പരമോന്നത നേതാവ് വധിക്കപ്പെട്ടതിൽ എന്റെ അഗാധമായ അനുശോചനം ദയവായി സ്വീകരിക്കുക.

"ഞങ്ങളുടെ രാജ്യത്തു ആയത്തൊള്ള ഖമേയാനി മഹാനായ രാഷ്‌ടതന്ത്രജ്ഞനായി ഓർമിക്കപ്പെടും. റഷ്യൻ-ഇറാൻ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹം വ്യക്തിപരമായി വലിയ സംഭാവനകൾ നൽകി."

ഇറാന് റഷ്യ ഒട്ടേറെ ആയുധങ്ങൾ നൽകിയിട്ടുണ്ട്. മോസ്കോയിൽ ഡ്രോൺ ഫാക്ടറി തുടങ്ങാൻ ഇറാൻ സഹായിച്ചിട്ടുമുണ്ട്.ഇറാനു നേരെയുള്ള ആക്രമണത്തെ റഷ്യൻ വിദേശകാര്യ വകുപ്പ് ശനിയാഴ്ച്ച തന്നെ അപലപിച്ചിരുന്നു.

Advertisment