പശ്ചിമേഷ്യയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ലോക രാജ്യങ്ങള്‍ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ഖത്തര്‍

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

New Update
Untitled

ദോഹ: ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി.

Advertisment

ദോഹയില്‍ ചേര്‍ന്ന അറബ്-ഇസ്ലാമിക് യോഗത്തില്‍ ആണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇസ്രയേലിനെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

Advertisment