/sathyam/media/media_files/2026/02/21/quentin-griffith-2026-02-21-13-57-49.jpg)
പട്ടായ: ലോകപ്രശസ്ത ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡായ അസോസിന്റെ സഹസ്ഥാപകനും ശതകോടീശ്വരനുമായ ക്വെന്റിന്‍ ഗ്രിഫിത്തിനെ (58) തായ്ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടായയിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ പതിനേഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം.
ഗ്രിഫിത്ത് താമസിച്ചിരുന്ന മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ബലപ്രയോഗം നടന്നതായോ മോഷണശ്രമം ഉണ്ടായതായോ ഉള്ള സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
എങ്കിലും മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വിശദമായ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
2000-ല്‍ ലണ്ടന്‍ ആസ്ഥാനമായാണ് ക്വെന്റിന്‍ ഗ്രിഫിത്ത് 'അസോസ്' എന്ന ഓണ്‍ലൈന്‍ ഫാഷന്‍ കമ്പനി ആരംഭിച്ചത്. നിക്ക് റോബര്‍ട്ട്‌സണ്‍, ആന്‍ഡ്രൂ റെഗന്‍, ഡെബോറ തോര്‍പ്പ് എന്നിവര്‍ക്കൊപ്പമായിരുന്നു ഈ സംരംഭം.
ലോകത്തെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാഷന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ഒന്നായി അസോസിനെ മാറ്റുന്നതില്‍ ഗ്രിഫിത്ത് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഗ്രിഫിത്തിന്റെ വിയോഗത്തില്‍ ഫാഷന്‍ ലോകത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us