New Update
/sathyam/media/media_files/NAOF6i5Gy0Y3yarCxGEV.jpg)
ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറിലെ വയലില്‍ ഏഴുവയസ്സുകാരിയെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. അഞ്ച് കുട്ടികള്‍ക്കും മുത്തച്ഛനുമൊപ്പം വയലിലേക്ക് പോയ ഇക്രാന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
Advertisment
കുട്ടികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം ഇക്രാനയെ ആക്രമിച്ച തെരുവ് നായ്ക്കള്‍ മുമ്പ് നിരവധി മൃഗങ്ങളെ ആക്രമിച്ചിട്ടുണ്ടെന്നും അവ അങ്ങേയറ്റം ആക്രമണകാരികളാണെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
നഗര്‍ പരിഷത്ത് അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയെങ്കിലും നായ്ക്കളെ പിടികൂടാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us