ന്യൂയോർക്ക്: പ്രശസ്ത സിനിമാതാരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ന്യൂയോർക്കിലെ 43-ആമത് ഇന്ത്യ ദിനപരേഡിൽ കൂട്ടായ ഗ്രാൻഡ് മാർഷലുകളായി പങ്കെടുക്കും.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 17-ന് മാഡിസൺ അവന്യുവിലാണ് പരേഡ് നടക്കുന്നത്. 'എല്ലാവരും സന്തുഷ്ടരാകട്ടെ' എന്ന ആശയമാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രമേയം.
പരേഡിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 15-ന് എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിൽ ത്രിവർണ ലൈറ്റിംഗ് നടത്തും. 16-ന് ടൈംസ് സ്ക്വയറിൽ പതാക ഉയർത്തൽ ചടങ്ങും ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റ് മത്സരവും നടക്കും.
/filters:format(webp)/sathyam/media/media_files/2025/08/12/1000203706-2025-08-12-15-27-49.jpg)
17-ന് ഉച്ചയ്ക്ക് 12 മണിക്ക് പരേഡ് ആരംഭിക്കും. ഐസ്കോൺ ന്യൂയോർക്കിന്റെ രഥയാത്രയും സിപ്രിനി വാൾ സ്ട്രീട്ടിൽ നടക്കുന്ന ഇൻഡിപെൻഡൻസ് പരിപാടിയും ഇതിനൊടുവിൽ ഉണ്ടായിരിക്കും.
“പരേഡിന്റെ എല്ലാ ലോജിസ്റ്റിക്സുകളും സ്വമേധയാ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരാണ് കൈകാര്യം ചെയ്യുന്നത്. FIA പ്രധാനമായും സൗകര്യവിതരണം മാത്രമാണ് ചെയ്യുന്നത്.” -FIA ചെയർമാൻ അങ്കുർ വൈദ്യ പറഞ്ഞു,
ഈ വർഷത്തെ ടൈറ്റിൽ സ്പോൺസർ ക്രിക്കമാക്സ് കണക്ട് ആണ്. അടുത്ത ദശാബ്ദത്തിനകം ക്രിക്കറ്റ് യുഎസിൽ സോക്കറിനെപ്പോലെ ജനപ്രിയമാകുക എന്നതാണ് അവരുടെ ലക്ഷ്യം.