ടെല്‍അവീവ്: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണങ്ങള്‍ തുടരുന്നു. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പോകുകയായിരുന്ന ലൈബീരിയന്‍ പതാകയിലുള്ള ചരക്കുകപ്പല്‍ 'എറ്റേണിറ്റി സി' ഹൂതികള്‍ ആക്രമിച്ച് മുക്കി.
കപ്പലില്‍ ഉണ്ടായിരുന്ന ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ നാലുപേര്‍ കൊല്ലപ്പെട്ടു. പത്ത് പേരെ രക്ഷപ്പെടുത്തിയെങ്കിലും 12 പേരെ കാണാനില്ല.
ആകെ 26 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷപ്പെട്ടവരെ ഹൂതികള്‍ ബന്ദികളാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ആഴ്ചക്കിടെ രണ്ടാമത്തേതാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പല്‍ പിടിച്ചെടുക്കുന്നത്. അതിന് മുമ്പ് 'മാജിക് സീസ്' എന്ന മറ്റൊരു ലൈബീരിയന്‍ കപ്പലും ഹൂതികള്‍ പിടിച്ചെടുത്തിരുന്നു.
ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ വ്യക്തമാക്കി.