/sathyam/media/media_files/2024/12/08/d6dhLtqPoD5MF7o7sECQ.jpg)
റിയാദ്; അൽ ഹയർ സൗദി നാഷണൽ സെക്യൂരിറ്റി ജയിലിൽ കിടക്കുന്ന അബ്ദുറഹീമിന്റെ മോചന ഉത്തരവ് ഇന്ന് സൗദി കോടതി പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയോടെയാണ് മലയാളി സമൂഹം. 19 വർഷം ആയി കൊലപാതക കേസുമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്, ജയിലിൽ കിടന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടി, ദിയാപണം കൊലചെയ്യപ്പെട്ട സൗദി പയ്യന്റെ കുടുംബത്തിന് കെട്ടിവെച്ച് വധശിക്ഷയിൽ നിന്ന് മോചിപ്പിക്കപ്പെട്ടത് മനുഷ്യസ്നേഹികളായ മലയാളികൾ കൈകോർത്തത് കൊണ്ടാണ്.
ചരിത്രത്തിലാദ്യമായാണ് ഇത്രയും ഭീമമായതുക ജനകീയ കമ്മറ്റി വഴി സംഘടിപ്പിക്കാൻ കഴിഞ്ഞത്. സോഷ്യൽ മീഡിയയിലും പത്ര മാധ്യമങ്ങളിലും വളരെ ശ്രദ്ധികമായ വാർത്തയായിരുന്നു റഹീമിന്റെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടി പണം കണ്ടെത്തിയത് കേരളത്തിന്റെ തലസ്ഥാനം തൊട്ട് കാസർകോട് വരെ സാമൂഹ്യപ്രവർത്തകരുടെ കൂട്ടായിട്ടുള്ള പ്രവർത്തനം ഭീമമായ തുക കണ്ടെത്തുവാനായി വഴിയൊരുക്കി.
പ്രതീക്ഷയോടെ ജനകീയ കമ്മിറ്റി പ്രവർത്തകർ..
ഇന്ത്യൻ എംബസിയുടെയും നേതൃത്വത്തിൽ കോടതി വഴിയാണ് ജനകീയ കമ്മറ്റി ദിയ പണം നൽകിയത്. അന്ന് തൊട്ട് റഹീമിന്റെ മോചന പ്രതീക്ഷയോടെ കൂടി കാത്തിരിക്കുകയാണ് മലയാളി സമൂഹം. പല ഘട്ടങ്ങളിലായി മോചനത്തിനുള്ള കേസ് കേൾക്കുന്ന കോടതി കേസ് വിധി മാറ്റിവയ്ക്കുകയായിരുന്നു ഇന്ന് സൗദി സമയം 9:30 മണിക്ക് ഇന്ത്യൻ സമയം 12 മണിക്ക് റഹീമിന്റെ കേസ് കൈകാര്യം ചെയ്യുന്ന കോടതി മോചന വിധി പ്രഖ്യാപിക്കും. രാവിലെ തന്നെ റഹീമിന്റെ കേസ് കൈകാര്യം ചെയ്യുന്ന ജനകീയ കമ്മിറ്റി പ്രവർത്തകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.