New Update
/sathyam/media/media_files/2025/03/08/tfzudJdpzMTluX30LNTv.jpg)
റിയാദ്: റഷ്യ ഉക്രയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി യുക്രൈൻ പ്രസിഡന്റും യുഎസ് സംഘവും ബുധനാഴ്ച സൗദിയിലെത്തും.
Advertisment
ജിദ്ദയിൽ നടക്കുന്ന ചർച്ചയിൽ സൗദി കിരീടാവകാശിയുമായി ഉക്രയിൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി കൂടിക്കാഴ്ച നടത്തും.
സമാധാന കരാറിലേക്ക് നീങ്ങിയാൽ ഒന്നര മാസത്തിനകം സൗദിയിലെത്തുമെന്ന് യുഎസ് പ്രസിഡന്റും അറിയിച്ചു.
ഉക്രയിനുള്ള ഇന്റലിജൻസ്, യുദ്ധ സഹായം നിർത്തിയതിന് പിന്നാലെയാണ് സൗദിയിൽ സമാധാന ചർച്ചക്ക് വഴിയൊരുങ്ങുന്നത്.
റിയാദിലോ ജിദ്ദയിലോ ആകും ചർച്ചയെന്ന് യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. ഒരു മാസത്തിനകം യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയൊരുക്കുക എന്നതാണ് ചർച്ച ലക്ഷ്യംവയ്ക്കുന്നത്.
റഷ്യയുമായും യുഎസുമായും മികച്ച ബന്ധമുള്ള സൗദി മധ്യസ്ഥ ശ്രമം നടത്താമെന്ന് അറിയിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us