New Update
/sathyam/media/media_files/2026/02/23/2800231-rob-jetten-2026-02-23-23-12-29.webp)
ആം​സ്റ്റ​ർ​ഡാം: നെതർലൻഡ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 38 വയസ്സുകാരനായ റോബ് ജെറ്റെൻ ചുമതലയേറ്റു.
Advertisment
ജെറ്റന്റെ ഡെമോക്രാറ്റ്‌സ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മൂന്ന് കക്ഷികൾ അടങ്ങുന്ന ന്യൂനപക്ഷ സർക്കാറാണ് രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പാർലമെന്റിലെ 150 അംഗ അധോസഭയിൽ ഭരണസഖ്യത്തിന് 66 സീറ്റുകൾ മാത്രമാണുള്ളത്. ഉപരിസഭയിലും ഇവർക്ക് ഭൂരിപക്ഷമില്ല.
ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇസ്‌ലാം വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ ഗീർത് വൈൽഡേഴ്‌സിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മറികടന്നാണ് ജെറ്റെൻ വിജയം നേടിയത്. ഫ്രീഡം ആൻഡ് ഡെമോക്രസി, ക്രിസ്ത്യൻ ഡെമോക്രാറ്റിക് സഖ്യം എന്നിവയാണ് ഭരണസഖ്യത്തിലെ മറ്റ് കക്ഷികൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us