ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി

New Update
1000386186

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് സംവിധായകനും, പ്രൊഡ്യൂസറും, തിരക്കഥാകൃത്തും, അഭിനേതാവുമായ റോബ് റെയ്നറെയും(78) ഭാര്യ മിഷേലിനെയും(68) ലോസ് ഏഞ്ചലസിലെ വസതിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

Advertisment

ഒരു പുരുഷനും സ്ത്രീയും വീടിനുള്ളിൽ മരിച്ചുകിടക്കുന്നു എന്ന വിവരത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് റെയ്നറും ഭാര്യയുമാണെന്ന് തിരിച്ചറിയുന്നത്.

ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം റെയ്നറുടെ രണ്ടാമത്തെ മകൻ നിക്ക് റെയ്നറാണ് കെലപാതകത്തിന് പിന്നിൽ എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. എന്നാൽ അന്വഷണം സംഘം ഇത് സ്ഥിതികരിച്ചിട്ടില്ല. റെയ്നർക്കും മിഷേലിനും ജേക്ക്, നിക്ക്, റോമി എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്.

ലോസ് ഏഞ്ചലസ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ റോബറി ഹോമിസെഡ് വിഭാ​ഗമാണ് കേസ് അന്വഷിക്കുന്നത്. റോബ് റെയ്നർ മയക്ക് മരുന്നിന് അടിമയാണെന്ന് അദ്ദേഹം തന്നെ മുൻപ് പരസ്യമായി പറഞ്ഞിട്ടുണ്ട്.

ഹാരി മെറ്റ് സാലി, ഫ്ലിപ്പ്ഡ്, ദ പ്രിൻസ‌സ് ബ്രൈഡ്, ഫ്യൂ ​ഗുഡ് മെൻ, ദ അമേരിക്കൻ പ്രസിഡന്റ്, ബക്കറ്റ് ലിസ്റ്റ് തുടങ്ങി 20-ൽ അധികം ചിത്രങ്ങൾ റെയ്നർ സംവിധാനം ചെയ്തിട്ടുണ്ട്. നരഹത്യയ്ക്ക് കേസെടുത്താണ് പൊലീസ് അന്വഷണം ആരംഭിച്ചു. പ്രാധമിക വിവരം അനുസരിച്ച് കത്തി ഉപയോ​ഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

കോമഡി ഇതിഹാസം കാൾ റെയ്‌നറുടെ മകനായ റോബ് റെയ്‌നർ 1960 കളിലാണ് കരിയർ ആരംഭിക്കുന്നത്. 1970 കളിലെ ഓൾ ഇൻ ദി ഫാമിലിയിലെ കരോൾ ഒ കോണറിന്റെ ആർച്ചി ബങ്കറിനൊപ്പം അവതരിപ്പിച്ച മീറ്റ് ഹെഡ് എന്ന കഥാപാത്രമാണ് റോബ് റെയ്‌നറിനെ പ്രശസ്തിയിലെത്തിച്ചത്.

Advertisment