ചൈനയിൽ ഇനി മനുഷ്യക്കുഞ്ഞുങ്ങളെ പ്രസവിക്കാനും റോബോട്ട്

New Update
Vbb

ബീജിങ്: മനുഷ്യക്കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിവുള്ള റോബോട്ടുകളെ വികസിപ്പിക്കാന്‍ ശ്രമിച്ച് ചൈന. ഗര്‍ഭധാരണത്തിന്‍റെ ആദ്യം മുതല്‍ അവസാനം വരെയുള്ള പ്രക്രിയകള്‍ അനുകരിക്കാന്‍ കഴിയുന്ന ജെസ്റേറഷന്‍ റോബോട്ടുകളെയാണ് ചൈന വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. കൃത്രിമായി നിര്‍മിക്കുന്ന ഗര്‍ഭപാത്രത്തില്‍ ഭ്രൂണത്തെ നിക്ഷേപിച്ച് അതിലേക്ക് പുറത്തു നിന്ന് ട്യൂബുകള്‍ വഴി പോഷകങ്ങള്‍ നല്‍കാനാണ് ശ്രമം. എന്നാല്‍ ബീജവും അണ്ഡവും സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഗവേഷകര്‍ പുറത്തു വിട്ടിട്ടില്ല.

Advertisment

ഗ്വാങ്സോയിലെ കൈവ ടെക്നോളജി ഡോ. ഴാങ് ക്വിഫെങ്ങിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിനെ വികസിപ്പിക്കുന്നത്. സിംഗപ്പൂരിലെ നാന്യാങ് ടെക്നോളജിക്കില്‍ യൂണിവേഴ്സിറഅറിയിലെ ഗവേഷകനാണ് ഡോ.ഴാങ്.

ഗവേഷണം വിജയിച്ചാല്‍ വന്ധ്യത മൂലം ബുദ്ധിമുട്ടിന്ന ദമ്പതികള്‍ക്ക് സഹായകരമാകും. നിലവില്‍ ഗവേഷണം അതിന്‍റെ പൂര്‍ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ഴാങ് പറയുന്നു. 2026ല്‍ റോബോട്ടിന്‍റെ പ്രോട്ടോടൈപ്പ് ലോഞ്ച് ചെയ്യും. 100,000 യുവാന്‍ (1227116 രൂപ)ആണ് ചെലവ്.

പുതിയ ഗവേഷണം ആഗോള തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഭ്രൂണവും മാതാവും തമ്മിലുള്ള ബന്ധം, അണഅഡം, ബീജം എന്നിവയുടെ സ്രോതസ് തുടങ്ങി ഒട്ടനവധി ധാര്‍മികപ്രശ്നങ്ങളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

Advertisment