റോം: ഇറാൻ ജയിലിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല മോചിതയായി. സാധാരണ വിസയിലെത്തി ടെഹ്റാനിൽ മാധ്യമപ്രവർത്തനം നടത്തിയെന്ന കുറ്റത്തിനാണ് സിസിലിയ അറസ്റ്റ്.
ഡിസംബർ 19 നാണ് അവരെ ഇറാൻ കസ്റ്റഡിയിലെടുക്കുന്നത്. സിസിലിയയെ തടങ്കലിൽ നിന്ന് മോചിപ്പിച്ച് തിരികെ നാട്ടിലേക്ക് അയക്കുമെന്ന് ഇറാൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയൻ പത്രമായ ഇൽ ഫോഗ്ലിയോയിലാണ് സിസിലയ പ്രവർത്തിക്കുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്നുമാണ് സിസിലിയയെ കസ്റ്റഡിയിലെടുത്തത്.
കുപ്രസിദ്ധമായ ഇവിൻ ജയിലായിരുന്നു സിസിലയെ തടങ്കലിൽ പാർപ്പിച്ചിരുന്നത്. 2018ൽ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ജയിലാണിത്.