594 കോടി രൂപയുടെ സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കി റൊണാള്‍ഡോ, പരിപാലനച്ചെലവ് കോടികള്‍. ചിത്രങ്ങള്‍ കാണാം

ജെറ്റിന്റെ ക്യാബിന്‍ മൂന്ന് വ്യത്യസ്ത മേഖലകളായി തിരിക്കാം. ഇതുപയോഗിച്ച് 10 പേര്‍ക്കുള്ള സ്ലീപ്പിംഗ് സ്‌പേസ് ഉണ്ടാക്കാം.

New Update
ronaldo

ഡല്‍ഹി: ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോള്‍ അദ്ദേഹം 70 ദശലക്ഷം ഡോളര്‍ (ഏകദേശം 594 കോടി രൂപ) വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റ് വാങ്ങിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

Advertisment

ഗള്‍ഫ്സ്ട്രീം ജി650 ജെറ്റ് വിമാനമാണ് അദ്ദേഹം വാങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ അദ്ദേഹത്തിന് ഒരു ഗള്‍ഫ് സ്ട്രീം ജി200 ജെറ്റ് ഉണ്ടായിരുന്നു


2015ല്‍ അതിന്റെ മൂല്യം 19 ദശലക്ഷം യൂറോ (ഏകദേശം 170 കോടി രൂപ) ആയിരുന്നു. ഇത് 2022-ല്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ചു. 7 മാസത്തിന് ശേഷം അത് വിറ്റുപോയി.


ഗാര്‍ഡിയന്‍ ജെറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗള്‍ഫ്സ്ട്രീം ജി650ന് 2 എഞ്ചിനുകളാണുള്ളത്. സാധാരണയായി 16 യാത്രക്കാര്‍ക്കു ഇരിക്കാനുള്ള സ്ഥലമാണ് ഇത്തരം വിമാനങ്ങള്‍ക്കുള്ളത്


Untitledro

എന്നാല്‍ റൊണാള്‍ഡോയുടെ വിമാനത്തില്‍ 19 പേര്‍ക്ക് ഇരിക്കാം. ലോകമെമ്പാടും ഈ മോഡലിന്റെ 568 ജെറ്റുകള്‍ ഉണ്ട്.

ഈ വിമാനത്തിന്റെ എഞ്ചിനുകള്‍ 'റോള്‍സ് റോയ്സ്' നിര്‍മ്മിച്ചതാണെന്ന് ജെറ്റ് നിര്‍മ്മാണ കമ്പനിയായ ഗള്‍ഫ്‌സ്ട്രീം പറയുന്നു.


ഏത് കാലാവസ്ഥയിലും കൃത്യവും സുരക്ഷിതവുമായ ലാന്‍ഡിംഗ് നടത്താന്‍ ഇത് പ്രാപ്തമാണ്. ദീര്‍ഘദൂര ആകാശയാത്രയ്ക്കുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് ഈ ജെറ്റ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്


ജെറ്റിന്റെ ക്യാബിന്‍ മൂന്ന് വ്യത്യസ്ത മേഖലകളായി തിരിക്കാം. ഇതുപയോഗിച്ച് 10 പേര്‍ക്കുള്ള സ്ലീപ്പിംഗ് സ്‌പേസ് ഉണ്ടാക്കാം.

 

 

Advertisment