/sathyam/media/media_files/2025/08/20/untitled-2025-08-20-12-39-36.jpg)
ഡല്‍ഹി: റഷ്യയ്ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി യുക്രെയ്നിനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതെന്ന് വൈറ്റ് ഹൗസ്.
ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ലക്ഷ്യമെന്നും യുഎസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു നീക്കമെന്ന് ലീവിറ്റ് പറഞ്ഞു. 'യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വലിയ തോതില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.
ഇന്ത്യയ്ക്കെതിരായ ഉപരോധവും മറ്റു നടപടികളും നിങ്ങള്‍ കണ്ടതാണ്. യുദ്ധം അവസാനിച്ചു കാണാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്,' കരോലിന്‍ ലീവിറ്റ് പറഞ്ഞു.
അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ കഴിഞ്ഞ ദിവസം, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ചര്‍ച്ചകളെ മികച്ചതെന്ന് വിശേഷിപ്പിച്ച നേതാക്കള്‍ റഷ്യ- യുക്രെയ്ന്‍ സമാധാന കരാറിനുള്ള സാധ്യതയും സൂചിപ്പിച്ചു.