നാസ: " മറ്റു ലോകരാജ്യങ്ങളിലെ അന്തരീക്ഷ വാഹനങ്ങൾക്കും യാത്രികർ ക്കും ഇനി ചന്ദ്രനിൽ പോകണമെങ്കിൽ ചൈനയുടെയും റഷ്യയുടെ യും അനുമതി ആവശ്യമായി വരും. കാരണം ചന്ദ്രൻ പൂർണ്ണമായും അവരുടെ സ്വ ത്തായി പ്രഖ്യാപിക്കാനിടയുണ്ട്.അങ്ങനെ വന്നാൽ ഒരു പക്ഷേ മറ്റൊരു രാജ്യത്തിനും മേലിൽ അവിടെ പോകാൻ കഴിഞ്ഞെ ന്നു വരില്ല "
അമേരിക്കൻ ട്രാൻസ്‌പോർട്ട് മന്ത്രിയും നാസയുടെ അഡ്മിനിസ്ട്ര റ്ററുമായ ഷാൻ ഡെഫിയാണ് മേലുദ്ധരിച്ച ഈ മുന്നറിയിപ്പ് നൽകി യിരിക്കുന്നത്. അമേരിക്ക, റഷ്യ,ചൈന, ഇന്ത്യ ,ജപ്പാൻ,UAE മുതലായ രാജ്യങ്ങൾ ചന്ദ്രനി ലെ ചില പ്രത്യേക ഭാഗങ്ങൾ കേന്ദ്രീകരിച്ച് പല ഗവേഷണങ്ങളും നടത്തിവരുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2025/08/08/chandran-jkhoi-2025-08-08-14-12-16.png)
അമേരിക്ക ചന്ദ്രനിൽ സ്ഥിരമായ മനുഷ്യവാസം ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്. എന്നാ ൽ ഡൊണാൾഡ് ട്രംപിന്റെ വരവോടെ നാസയ്ക്കു നൽകുന്ന സഹായത്തിൽ 25 % വെട്ടിച്ചുരുക്കൽ നടത്തി യത് അന്തരീക്ഷ വിജ്ഞാനത്തിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. 2007 ൽ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന പദ്ധതിയും 2035 ൽ ചന്ദ്രനിൽ മനുഷ്യവാസം ഉറപ്പാക്കുന്ന പദ്ധതിയും ഇതോടെ പാളിയി രിക്കുകയാണ്. നാസയുടെ പല ഗവേഷണപദ്ധതികളും മാറ്റിവയ്ക്കുകയോ ഉപേക്ഷി ക്കുകയോ ചെയ്യപ്പെട്ടിരി ക്കുന്നു .
അമേരിക്കയുടെ ഈ പിന്മാറ്റം മുതലെടുത്ത് 2035 ൽ ചന്ദ്രനിൽ ഒരു സ്വചലിത ആണവ ഊർജ്ജകേന്ദ്രം സ്ഥാപിക്കാനുള്ള പ്രഖ്യാപനം ചൈനയും റഷ്യയും സംയുക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചന്ദ്രനിൽ വൈദ്യുതി ലഭ്യമാക്കാനുള്ള വളരെ ആയാസകരമായ ഒരു പദ്ധതി ന്യുക്ലിയർ പ്ലാന്റ് സ്ഥാപിക്കുക എന്ന താണ്.
ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ നാലാഴ്ചയ്ക്ക് തുല്യമാണ്. ഇതിൽ രണ്ടാഴ്ച സൂര്യപ്രകാശം ലഭിക്കുമെങ്കിൽ രാണ്ടാഴ്ച പൂർണ്ണമായും ഇരുട്ടാ യിരിക്കും. സോളാർ പാനൽ ആ സമയത്ത് ഉപയോഗശൂന്യമാകും. അതുകൊണ്ടു തന്നെ വൈദ്യുതി ലഭ്യതക്ക് ആണവശക്തിയെ ആശ്ര യിക്കുകയാണ് ഏറ്റവും നല്ല പോംവഴി.
/filters:format(webp)/sathyam/media/media_files/2025/08/08/chandra-2025-08-08-14-12-55.png)
ചൈനയും റഷ്യയും 2035 ൽ ചന്ദ്രനിൽ ആണവറിയാക്ടർ സ്ഥാപി ക്കുകയും മാനവിക ആവാസകേന്ദ്രങ്ങൾ സ്ഥിരമായി നിർമ്മിക്കു കയും ചെയ്താൽ മറ്റു രാജ്യങ്ങൾക്ക് അവർ പൂർണ്ണമായ വിലക്കേർ പ്പെടുത്തുമെന്ന ഭയം നാസയ്ക്കുണ്ട്. അതുകൊണ്ടുതന്നെ അവർ 2035 നു മുൻപ് ചന്ദ്രനിൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കാ നുള്ള തയ്യറെടുപ്പുകൾ ആരംഭിക്കുകയാണ്.
ഇതിനായി അമേരിക്കൻ സർക്കാരിൽ പ്രത്യേക സമ്മർദ്ദം ചെലുത്തി അനിയന്ത്രിതമായ ഫണ്ട് അനുവദിപ്പി ക്കാനാണ് ശ്രമം. ലെൻകേസ്റ്റർ യൂണിവേഴ്സിറ്റിയിലെ എർത്ത് ആൻഡ് പ്ലാനറ്ററി പ്രൊഫസർ ലിയോണ ൽ വി ത്സന്റെ അഭിപ്രായത്തിൽ 2030 ൽ ത്തന്നെ നാസക്ക് ചന്ദ്രനിൽ ആണവ റിയാക്ടർ എത്തിക്കാൻ കഴിയുമെ ന്നണ് അഭിപ്രായപ്പെടുന്ന ത്. ഇതിന്റെ ഡിസൈൻ എല്ലാം തയ്യറായിക്കഴിഞ്ഞു. 2022 ൽ 50 ലക്ഷം ഡോളർ ചെലവിട്ട് മൂന്നു കമ്പനികൾക്കായിരുന്നു ഡിസൈൻ കരാർ നൽകിയിരുന്നത്.
2026 ൽ ചൊവ്വാ ഗ്രഹത്തിൽ നിന്നും മണ്ണും സാമ്പിളുകളും ഭൂമിയിലെ ത്തിക്കാനുള്ള നാസയുടെ പദ്ധതിയും ഫണ്ടിന്റെ അഭാവം മൂലം മാറ്റിവച്ചിരിക്കുകയാണ്. വെട്ടിക്കുറച്ച 25 % ഫണ്ട് പുനഃസ്ഥാപിച്ചാൽ മാത്രമേ മുന്നോട്ടുള്ള പദ്ധതികളെല്ലാം പൂർത്തിയാക്കാൻ കഴിയു കയുള്ളു.
2020 ൽ ഇന്ത്യയുൾപ്പെടെ 28 രാജ്യങ്ങൾ ഒപ്പിട്ട ആർട്ടിമിസ് കരാർ പ്രകാരം ചന്ദ്രോപരിതലത്തിൽ പരീക്ഷ ണങ്ങൾ നടത്തുന്നതിന് രാജ്യങ്ങൾ പരസ്പ്പര സഹകരണം ഉറപ്പാക്കണമെന്ന വ്യവസ്ഥയുണ്ട്. അതുപ്രകാരം ഓരോ രാജ്യത്തിനും ചന്ദ്രനിൽ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള നിശ്ചിത സ്ഥലം സേഫ്റ്റി സോൺ ആയി പ്രഖ്യാപി ക്കാവുന്നതാണ്.
ചൈനയും റഷ്യയും ചന്ദ്രനിൽ സ്ഥാപിക്കാൻ പോകുന്ന ആണവ ഊർജ്ജനിലയത്തോടനുബന്ധിച്ച് അവർ നിശ്ചയിക്കുന്ന പ്രദേശ മെല്ലാം സേഫ്റ്റി സോൺ ആയി പ്രഖ്യാപിച്ചാൽ മറ്റു രാജ്യങ്ങൾക്ക് അവിടെ പ്രവേശനം അസാദ്ധ്യമാകും.
അതായത് നാസയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിമൂലമുള്ള ചാന്ദ്രഗവേഷണത്തിലെ പിൻവാങ്ങൽ ചൈന - റഷ്യ അച്ചുതണ്ടിന് കൂടുതൽ ഊർജ്ജം പകരുന്നതും അതുവഴി മറ്റു രാജ്യങ്ങൾ ചന്ദ്രനിൽ പ്രവേശി ക്കാതിരിക്കാനുള്ള നോ എൻട്രി സോൺ പ്രഖ്യാപിക്കപ്പെ ടാൻ സാദ്ധ്യതയുമുണ്ടെന്നാണ് നാസ കരുതുന്നത്.