റഷ്യയോ ചൈനയോ രഹസ്യമായി അണ്വായുധ പരീക്ഷണം നടത്തിയിട്ടില്ല; അമേരിക്കൻ ആരോപണം തള്ളി റഷ്യ

New Update
1771433729

മോസ്കോ: റഷ്യയോ ചൈനയോ രഹസ്യമായി അണ്വായുധ പരീക്ഷണം നടത്തിയിട്ടില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. 

Advertisment

ചൈന 2020-ൽ ഇത്തരമൊരു പരീക്ഷണം നടത്തിയെന്ന അമേരിക്കൻ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ വിശദീകരണം. ഈ ആരോപണം നേരത്തെ തന്നെ ചൈനയും തള്ളിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അണ്വായുധ നിയന്ത്രണത്തിനായി റഷ്യക്കൊപ്പം ചൈനയെ കൂടി ഉൾപ്പെടുത്തി പുതിയ കരാർ വേണമെന്ന അമേരിക്കയുടെ താല്പര്യമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് കരുതപ്പെടുന്നു. 

ആഗോള സുരക്ഷാ കരാറുകളെ സംബന്ധിച്ച വൻശക്തി രാജ്യങ്ങൾക്കിടയിലെ തർക്കം ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്.

Advertisment